akhil-
അപകടത്തിൽ ഇടതുകൈക്ക് ഒടിവ് സംഭവിച്ച ഓട്ടോ ഡ്രൈവർ അഖിൽ

റാന്നി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവർ മന്നപ്പുഴ ഓലിക്കൽ വീട്ടിൽ അഖിലിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് രണ്ട് ഒടിവുകളുണ്ട്. പെരുനാട് ളാഹ അമ്മൻകോവിലിനടുത്ത് ശബരിമല പാതയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 8നായിരുന്നു അപകടം. വളവ് തിരിഞ്ഞു വരുമ്പോൾ ഓട്ടോയുടെ മുൻചക്രത്തിന്റെ ഭാഗത്തേക്ക് ചാടിയ കാട്ടുപന്നിയെ ഇടിച്ച ശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ തെറിച്ചു വീണു. അപകടത്തിൽപ്പെട്ടവരെ ഇതുവഴി വന്ന സ്വകാര്യ വാഹനയാത്രികൾ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.