
മല്ലപ്പള്ളി :കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ അംഗീകാരത്തോടെ ചാസിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിക്ക് സമീപം മങ്കുഴിപ്പടിയിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമോദ്യോഗ് വിദ്യാലയത്തിൽ 16നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് പ്രതിമാസം മൂവായിരം രൂപ സ്റ്റൈഫന്റേടെ ഖാദിനെയ്ത്തിൽ പരിശീലനം നൽകുന്നു.വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റും, ക്ഷേമനിധി, പെൻഷൻ, ഇ.എസ്.ഐ മിനിമം വേജസ്, ഡി.എ പ്രൊഡക്ഷൻ ഇൻസെന്റീവ് , എം.ഡി.എ തുടങ്ങിയവയും ഗവ. ആനുകൂല്യത്തോടെ സ്ഥാപനത്തിൽ ജോലിയും നൽകും . ഫോൺ : 9497535837