1
കൊറ്റനാട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ രജത ജൂബിലി വാർഷിക സമ്മേളനം അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. പ്രകാശ് ചരളേൽ, ബിന്ദു ചന്ദ്രമോഹൻ ,രാജി റോബി, പ്രകാശ് പി. സാം, ഈപ്പൻ വർഗീസ്, ഉഷാ സുരേന്ദ്രനാഥ്, രാജേഷ്. ഡി.നായർ എന്നിവർ സമീപം.

മല്ലപ്പള്ളി: കൊറ്റനാട് കുടുംബശ്രീ സി.ഡി എസിന്റെ രജത ജൂബിലി വാർഷികം, സാംസ്‌കാരിക ഘോഷയാത്ര, ലഹരി വിരുദ്ധ പ്രതിജ്ഞ, സഹസ്ര അയൽക്കൂട്ട യോഗ പ്രഖ്യാപനം, കലാ പരിപാടികൾ എന്നിവ നടന്നു. കൊറ്റനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രകാശ് പി.സാം വൃന്ദാവനത്തു നിന്നും ആരംഭിച്ച സാംസ്‌കാരിക റാലി ഉദ്ഘാടനം ചെയ്തു. റാലിക്ക് ശേഷം നടന്ന ജൂബിലി സമ്മേളനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ജനപ്രതിനിധികൾ, കുടുംബശ്രീ, ബാലസഭ, ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ ഏറ്റുചൊല്ലി. മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഈപ്പൻ വർഗീസ്‌, പഞ്ചായത്ത്‌ അംഗങ്ങളായ രാജേഷ് കുമാർ, ഉഷാ ഗോപി, ബിന്ദു സജി,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ രാജി റോബി എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് അംഗങ്ങൾ,ബ്ലോക്ക്‌ കോർഡിനേറ്റർമാർ,കമ്മ്യൂണിറ്റി കൗൺസിലർ എഡി.എസ് ഭാരവാഹികൾ,ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കുടുംബശ്രീ, ബാലസഭ, ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെ കലാപരിപാടികളും നടത്തി.