പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തോട്ടംതൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ലേബർ ഓഫീസ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു .,ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. പി കെ ഗോപി ,അങ്ങാടിക്കൽ വിജയകുമാർ, വി.എൻ. ജയകുമാർ ,എ.ഡി.ജോൺ, സജി കെ.സൈമൺ,എം.ആർ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.. ഐ.എൻ.ടി.യു.സി നേതാക്കളായ സി .കെ.അർജുനൻ, ജി.ശ്രീകുമാർ ,അജിത്ത് മണ്ണിൽ ,എ.ഫാറൂഖ്, ഷാജി വായ്പൂര്, എസ്.ബിജുമോൻ, ജയരാജ് കല്ലേലിൽ ,ഷിബു എരുമേലി , ഷാനി ഇളമണ്ണൂർ, അനിൽ മണിയാർ,ജെയിംസ് ളാഹ, ബിജു പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.