car
അപകടത്തിൽപ്പെട്ട കാർ

കൊടുമൺ: ഇന്നോവ കാറിടിച്ച് പച്ചക്കറി വ്യാപാരിക്ക് ഗുരുതര പരിക്ക്. തട്ട മങ്കുഴിയിൽ ഇന്നലെ ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. തട്ട മങ്കുഴി പെട്രോൾ പമ്പിന് സമീപം പച്ചക്കറി കട നടത്തുന്ന മങ്കുഴി കൃഷ്ണ വിലാസത്തിൽ ജയമോഹ( 45)നാണ് പരിക്കേറ്റത്. വാരിയെല്ലിന് ഒടിവുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കേൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി പച്ചക്കറി ചാക്ക് കടയിലേക്ക് എടുത്ത് വെക്കവെ അടൂർ ഭാഗത്തു നിന്നും വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ വ്യാപാരി സമീപത്തെ വയലിലേക്ക് തെറിച്ചു വീണു. സ്‌കൂട്ടർ തകരുകയും കാർ വയിലേക്ക് മറിയുകയും ചെയ്തു. കാറിന്റെ മുൻവശം പൂർണമായും തകർന്നു.