പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഇന്ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യുട്ടി സ്പീക്കർ, എം.പി, എം.എൽ.എമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.