ഏഴംകുളം: ഏഴംകുളം ഗവ:എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിട നിർമ്മാണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജയൻ, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, ഹെഡ് മാസ്റ്റർ ബി.അശോക്, എം.മഞ്ജു, രാധാമണി ഹരികുമാർ ,ബാബു ജോൺ , സീമാദാസ് , ആർ കമലാസനൻ , രാജേന്ദ്ര കുറുപ്പ്, ഇ.എ ലത്തീഫ്, അനിൽ നെടുംപള്ളിൽ, ജി.ദിലീപ് കുമാർ , ഷീനാ രാജൻ എന്നിവർ പ്രസംഗിച്ചു.