
ചെങ്ങന്നൂർ: ശബരിമല മുൻ തന്ത്രി പരേതനായ താഴൺ മഠം കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം (87) നിര്യാതയായി. തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
മക്കൾ: കണ്ഠര് മോഹനര്, മല്ലിക, ദേവിക. മരുമക്കൾ: എം.എസ്. രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.
വിധികാക്കാതെ യാത്രയായി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തോടനുബന്ധിച്ച് നാമജപ പ്രതിഷേധത്തിന് ഊർജ്ജം പകർന്ന് പമ്പയിൽ ദേവകീ അന്തർജനം സമരത്തിനെത്തിയിരുന്നു. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുകയും ചെയ്തു. തനിക്ക് പ്രായം 87 ആയെന്നും ഈ സാഹചര്യത്തിൽ വിധി കേൾക്കാൻ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും ശബരിമല അയ്യപ്പന് വേണ്ടി തന്റെ അവസാന കർമ്മമാണിതെന്നും കത്തിൽ കുറിച്ചു. സമരം നടത്തിയ തന്നെ അറസ്റ്റ് ചെയ്തുകൊണ്ടു പോയതിന്റെ ഫോട്ടോയും കത്തിനൊപ്പം അയച്ചിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തയായിരുന്നു. വലിയ തന്ത്രി കണ്ഠരര് മഹേശ്വരർക്കൊപ്പം ശബരിമലയിൽ എത്താറുണ്ടായിരുന്നു.