ചെങ്ങന്നൂർ: പാണ്ടനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബാങ്ക് ഉപരോധിച്ചു. ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപരോധ സമരം മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ.ശ്യാം,പഞ്ചായത്ത് അംഗം ഷൈലജ രഘുറാം, പി.എസ് വിജയമ്മ, മനോഹരൻ വി.ജി,പി.ജി.സുജിത്ത്, വിശാൽ പാണ്ടനാട്, എം.ആർ അജിത്ത്, ടി.എൻ സദാനന്ദൻ, ജയശ്രീ മണികുട്ടൻ, വിശാൽ മുതവഴി, ഉണ്ണികൃഷ്ണകർത്ത തുടങ്ങിയവർ പ്രസംഗിച്ചു.