
പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗവുമായി ചേർന്ന് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ഐരവൺ പി.എസ്.വി.എം.എച്ച്.എസ്.എസ്, കോന്നി ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ, തൈക്കാവ് ഗവ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ, ഓമല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ തീം ഷോ നടത്തി. കോന്നി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസിയമ്മ ജോഷ്വാ ഉദ്ഘാടനംചെയ്തു. കോന്നി സി.ഡി.എസ് ചെയർപേഴ്‌സൺ രേഖ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ സി.ഡി.എസ് ചെയർപേഴ്‌സൺ അമ്പിളി .എൻ.വിയുടെ അദ്ധ്യക്ഷതയിൽ വിമുക്തി ജില്ലാ കോ- ഓഡിനേറ്റർ അഡ്വ: ജോസ് കളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ അനുപ പി.ആർ, സ്‌നേഹിത സർവീസ് പ്രൊവൈഡർ രേഷ്മ.ആർ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അജിതകുമാരി , ഹെഡ് ഹെഡ്മിസ്ട്രസ് ഡോ.ബിന്ദു, സോഷ്യൽ വർക്ക് വിഭാഗം അസി:പ്രൊഫ.ജിനി ഷാജി, സ്‌നേഹിതാ സർവീസ് പ്രൊവൈഡർ റസിയ.കെ.എം, കമ്മ്യൂണിറ്റി കൗൺസിലർ ഷീജ ബീഗം, സി.ഡി.എസ് അക്കൗണ്ടന്റ് ആതിര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.