sudhakarn-
കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലംകമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ചക്കിക്കൊത്ത ചങ്കരനെ പോലെയാണ് നരേന്ദ്രമോദിയും പിണറായി വിജയനുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലംകമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ട് ഭരണാധികാരിയുടെയും ലക്ഷ്യം ഒന്നാണ്. ജനങ്ങളെ വഞ്ചിച്ച രണ്ടുസർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. നട്ടെല്ലുണ്ടെങ്കിൽ ഗവർണർ, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വർണക്കള്ളക്കടത്തിനെക്കറിച്ചു കേന്ദ്ര അന്വേഷണ ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. മകൾക്ക് പണം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ള ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ അധപതിച്ചെന്ന് അദ്ദേഹം പറഞ്ഞു .. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ.പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി,കെ.പി.സി.സി. ജനറൽസെക്രട്ടറി പഴകുളം മധു, അഡ്വ. എൻ ഷൈലാജ്, പ്രൊഫ. അജീസ് ബെൻ മാത്യു,ബാബു ജോർജ്‌, രാജേഷ് ചാത്തങ്കരി, ജാസ്പോത്തൻ,നെബു കോട്ടക്കൽ,അനിൽ കെ.മാത്യു,മേബെൻ എബ്രഹാം,ലെജു എം സക്കറിയ, സാറാമമ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.