കോന്നി : ബ്ലോക്ക് ക്ഷീര സംഗമം ഇന്ന് മലയാലപ്പുഴയിൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പൊതു സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വൈസ് പ്രസിഡന്റ് നിള ചാർലി, ജില്ലാ പഞ്ചാ.അംഗം ജിജി സജി എന്നിവർ പങ്കെടുക്കും.