അടൂർ : അടൂർ സെന്റ് സിറിൽസ് കോളേജിലെ ആദ്യ ബാച്ച് (1981-83) വിദ്യാർത്ഥികൾ 40 വർഷത്തിന് ശേഷം കോളേജിൽ ഒത്തുകൂടി. പൂർവഅദ്ധ്യാപകരെ ആദരിക്കുകയും, അവരോടൊപ്പം ഒരു ദിവസം കുടുംബ സമേതം കോളേജിൽ ചിലവഴിക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാപകരായ പ്രൊഫ:ഡി.കെ.ജോൺ, പ്രൊഫ:ജോൺ.എം.ജോർജ്, പ്രൊഫ:ഇട്ടി വർഗീസ്, ഡോ.വർഗീസ് പേരയിൽ, പ്രൊഫ: മുരളീധരൻ നായർ, പ്രൊഫ:മോനികുട്ടി, പ്രൊഫ:മോളിക്കുട്ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ:മിനി മാത്യു, വൈസ് പ്രിൻസിപ്പൽ ബൈജു.പി.ജോൺ എന്നിവരെ ആദരിച്ചു. അദ്ധ്യാപകരെ ആദരിക്കലും, പൂർവവിദ്യാർത്ഥികളുടെ കുടുംബസംഗമവും, ഡെപ്പൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു.അജിത്ത് ചൂരക്കോട്, ജോസ് തെങ്ങുംതാര,വയലാ ചന്ദ്രശേഖരൻ, ഹരിഹരൻ, ജോൺ മത്തായി,ജോൺ ടൈറ്റസ്,സജീവ് ചൂരക്കോട്,മുഹമ്മദ് ആലി, ഇടത്തിട്ട മോഹൻദാസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകർ മറുപടി പ്രസംഗം നടത്തി.