പന്തളം: കുരമ്പാല പോസ്റ്റ് ഒാഫീസ് കവലയ്ക്ക് സമീപം തടത്തിൽ ഭാഗത്ത് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം ഒഴുക്കിയ ടാങ്കർ ലോറിക്കെതിരെ നാട്ടുകാർ പന്തളം പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് കക്കൂസ് മാലിന്യം റോഡിലേക്ക് തുറന്നുവിട്ടത്. നഗരസഭാ കൗൺസിലർ ജി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൂടിയതോടെ വാഹനം ഓടിച്ചുപോയി. പിൻതുടർന്ന നാട്ടുകാർ വാഹനത്തിന്റെ നമ്പർ സഹിതമാണ് പന്തളം പൊലീസിൽ പരാതി നൽകിയത്. മാലിന്യം ഒഴുക്കിയഭാഗം പിന്നീട് കഴുകി വൃത്തിയാക്കി.