 
തിരുവല്ല: കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ മേഖലാ കൺവെൻഷനും കുടുംബസംഗമവും നടത്തി. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് പ്രസാദ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി അജയൻ സോമസൂര്യ സന്ദേശം നൽകി. മുൻസിപ്പൽ കൗൺസിലർ വിജയൻ തലവന മുതിർന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി ജയരാമപ്രഭു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എസ്.ലാലൻ, രാജൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബെന്നി, സമരം നാണു, ബാബു, സണ്ണി കൊന്നയ്ക്കൽ, മോഹൻ രംഗോലി, ഷിബു, ആന്റണി തോമസ് എന്നിവർ പ്രസംഗിച്ചു.