vehicle

തിരുവല്ല: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ എം.സി. റോഡിൽ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) ആണ് മരിച്ചത്. തുകലശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്നലെ രാവിലെ ഏഴിനാണ് അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് നിസാര പരിക്കേറ്റു. ശിവകാശിയിൽ നിന്ന് എറണാകുളത്തെ വണ്ടർലായിലേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്കൊപ്പം മുൻസീറ്റിലായിരുന്നു മണികണ്ഠൻ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.