തിരുവല്ല: കേരള വനം വന്യജീവി വകുപ്പും ജില്ലാ സാമൂഹിക വനവത്കരണ വിഭാഗവും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി വളഞ്ഞവട്ടം കെ.വി.യു.പി. സ്കൂളിൽ ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടം നിർമാണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഔഷധസസ്യ തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം സൂസമ്മ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോൺ വി പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആശ, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കോർഡിനേറ്റർ ജയാ റാണി, സെബാസ്റ്റ്യൻ, അസി.കോർഡിനേറ്റർ വി.ഹരിഗോവിന്ദ്, ഫോറസ്ട്രി ക്ലബ് കോർഡിനേറ്റർ അഞ്ജു എന്നിവർ പ്രസംഗിച്ചു.