പള്ളിക്കൽ: സ്വയം ഭൂ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്നുമുതൽ 12 വരെ നടക്കും. ദിവസവും രാവിലെ 6.30ന് വിഷ്ണു സഹസ്രനാമജപം 7ന് ഗ്രന്ഥനമസ്കാരം 7.30ന് ഭാഗവത പാരായണം 12ന് പ്രഭാഷണം 1 ന് അന്നദാനം 6.30ന് സമൂഹ പ്രാർത്ഥന ഏഴിന് പ്രഭാഷണം 9 ന് രാത്രി ഏഴിന് ഗുരു നമസ്കാരവും വിദ്യാഗോപാല മന്ത്രാർച്ചനയും , 10 ന് ഉച്ചയ്ക്ക് 12 .15ന് രുക്മിണി സ്വയംവരം, വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, ഡോ: പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. ഭാഗവത സപ്താഹ യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ഇന്നലെ ഘോഷയാത്രയായി അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചാല വഞ്ചി മുക്ക് വഴി ക്ഷേത്രത്തിലെ യജ്ഞവേദിയിൽ സമാപിച്ചു.