യുദ്ധത്തിനായി പ്രകൃതി ചൂഷണം തടയാനുള്ള ദിനം
2001 നവംബർ 5-ാം തീയതി യു. എൻ. പൊതുസഭ നവംബർ 6ന് യുദ്ധത്തിനായി പ്രകൃതി ചൂഷണം തടയാനുള്ള ദിനമായി പ്രഖ്യാപിച്ചു. United Nations Environment Programme ന്റെ കണക്കനുസരിച്ച് കഴിഞ്ഞ 60 വർഷങ്ങളിലെ യുദ്ധങ്ങളിൽ പ്രകൃതിക്ക് 40 ശതമാനത്തോളം ചൂഷണങ്ങൾ നടന്നിട്ടുണ്ട്.
കനകദാസ് ജയന്തി
1509 നവംബർ 6നാണ് കന്നട കവി ആയിരുന്ന കനകദാസ് ജനിച്ചത്. 2008ൽ കർണ്ണാടക സർക്കാർ ഇദ്ദേഹത്തിന്റെ ജന്മദിനം സംസ്ഥാന ഉത്സവമായി അനുസ്മരിക്കാൻ തീരുമാനിച്ചു. 1990ൽ കനകദാസിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരതസർക്കാർ അദ്ദേഹത്തെ ആദരിച്ചു.