മല്ലപ്പള്ളി :എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്തി കേരളയുടെ ഭാഗമായി ഭക്ഷ്യ വില്പനാ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.പഴകിയ മത്സ്യങ്ങൾ പിടിച്ചു നശിപ്പിച്ചും ,ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ പഞ്ചായത്തിൽ റിപ്പോർട്ട് നൽകിയും ,നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി പെരുമ്പെട്ടി പൊലീസിന് കൈമാറുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഡേവിഡ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ് ,രാജിമോൾ എന്നിവർ നേതൃത്വം നൽകി.