പന്തളം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് പന്തളം യൂണിറ്റ് പൊതുയോഗം പന്തളം വ്യാപാര ഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ജിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ് ഷെജീർ,വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഉഷാമധു, ജില്ലാ കമ്മിറ്റി അംഗം പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. വനിതാ വിംഗ് 2022-24 വർഷത്തെ ഭാരവാഹികളായി യൂണിറ്റ് പ്രസിഡന്റ് ജിനു ജോൺ, ജന.സെക്രട്ടറി പുഷ്പലത, ട്രഷറർ നെബീസ ഹമീദ്,വൈസ് പ്രസിഡന്റ് ഗീതാസതീഷ് പാറ്റൂർ,അന്നമ്മ പി.ജി, സെക്രട്ടറി രാജേശ്വരി,രമ്യ വിനോദ്,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഷീബാ വിൽസൺ, വിജയ കുമാരി, അബിളി, ലീന, ബിന്ദു, സ്മിത രഞ്ജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.