
പത്തനംതിട്ട : രാത്രികാല വെറ്ററിനറി സേവനങ്ങൾ നൽകുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മലയാലപ്പുഴ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യ ക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനിൽ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, കോന്നി ബ്ലോക്ക് അംഗം സുജാത അനിൽ, ഗ്രാമ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രീജാ പി. നായർ, എസ്.ബിജു, കോന്നി ക്ഷീര വികസന ഓഫീസർ റ്റി.ജി. മിനി, ക്ഷീരസംഘം പ്രസിഡന്റ് മലയാലപ്പുഴ ശശി, ക്ഷീര സംഘം പ്രതിനിധികളായ കെ. ജയലാൽ, സി.റ്റി.സ്‌കറിയ, എൻ. ലാലാജി, ഗീത മോഹൻ, ബി. വനജകുമാരി, സുനിൽ ജോർജ്, സി.ആർ. റീന, വിജയകുമാരിയമ്മ, ആർ. രശ്മി നായർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ക്ഷീര വികസന സെമിനാറും ഡയറി എക്‌സിബിഷനും ക്ഷീരകർഷകരെ ആദരിക്കലും നടത്തി.