 
മല്ലപ്പള്ളി :ക്ഷീര കർഷകർ പ്രതിഷേധ ധർണ നടത്തി.കേരള സർക്കാർ സ്ഥാപനമായ കേരള ഫീഡ്സും, മിൽമയും കാലിത്തീറ്റയുടെ വില അന്യായമായി വർദ്ധിപ്പിച്ചതിലും കർഷകർക്ക് ക്ഷീരവികസന വകുപ്പ് മന്ത്രി പ്രഖ്യാപിച്ച ഇൻസെന്റിവ് നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ധർണാ സമരം. എഴുമറ്റൂർ മിൽമ സംഘത്തിന് മുൻപിൽ നടന്ന പ്രതിഷേധത്തിൽ സംഘം പ്രസിഡന്റ് പി.ജെ തോമസ്, ദിപുരാജ് എം, പ്രഭാകരൻ നായർ, വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു.