വാക്ഇൻഇന്റർവ്യു മാറ്റിവച്ചു
മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ്സ് ഇന്നെവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ (ബി.ഐ.ഐ.സി) ടെക്നോളജി ബിസിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ.) മനേജർ തസ്തികയിൽ നിയമനത്തിനായി നവംബർ എട്ടിന് നടത്തുവാനിരുന്ന വാക്ഇൻഇന്റർവ്യു നവംബർ പത്തിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 നാണ് ഇന്റർവ്യൂ.
പരീക്ഷാ ടൈംടേബിൾ പരിഷ്കരിച്ചു
നവംബർ 10 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സിറിയക്ക് (2021, 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പ്രൈവറ്റ് രജിസ്‌ട്രേഷൻ നവംബർ 2022) ബിരുദ പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.സി.എ(സി.ബി.സി.എസ്.എസ്. 2016,2015, 2014 അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 3 പ്രാക്ടിക്കൽ പരീക്ഷ നവംബർ ഏഴിന് നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഒണേഴ്‌സ് 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 19 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ. മലയാളം, എം.എ. പൊളിറ്റിക്കൽ സയൻസ് (2019 അഡ്മിഷൻ സെ്ര്രപംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 19 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.