
കോഴഞ്ചേരി : സംസ്ഥാനത്തെ നഗരവികസന പട്ടികയിൽ കോഴഞ്ചേരി പഞ്ചായത്തും ഇടംനേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മേലുകര സഹകരണ ബാങ്കിന്റെ നവീകരിച്ച ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റിംഗ് റോഡ് ഉൾപ്പെടെയുള്ള വികസനങ്ങൾ വരുന്നത് വഴി കോഴഞ്ചേരി പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാകും എന്ന് മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ബാബു കോയിക്കലേത്ത് അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാതോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, അംഗങ്ങളായ ബിജിലി പി.ഈശോ, ഗീതുമുരളി, ബിജോ പി.മാത്യു, മിനി സുരേഷ്, റോയി ഫിലിപ്പ്, തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു.