പന്തളം: പന്തളം മഹാദേവർക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം ഇന്നു തുടങ്ങും . ഇന്നലെ വൈകിട്ട് യജ്ഞമണ്ഡപത്തിൽ ശുദ്ധിക്രിയകൾ, അഗ്‌നിജനനം എന്നിവ നടന്നു.
എല്ലാ ദിവസവും രാവിലെ 6നു മഹാഗണപതിഹോമം, ഏഴാം ദിവസം വരെ 7.30നു മഹാമൃത്യുഞ്ജയഹോമം, 9നു വിശേഷാൽ പൂജ, 10നു തന്ത്രിമുഖമായി ശ്രീമഹാദേവന് ഉച്ചപൂജ, 11ന് ഉച്ചശ്രീബലി എഴുന്നെള്ളിപ്പു യജ്ഞശാലയിലെത്തി ദീപാരാധന. വൈകിട്ട് 6നു മഹാദേവന് അഭിഷേകവും ദീപാരാധനയും, 6.30നു ഭഗവതിസേവ, 7നു സപ്തമാതൃപൂജ.
സമാപന ദിവസം മഹാഗണപതിഹോമത്തിനു ശേഷം 7.30നു മൃത്യുഞ്ജയരുദ്രപൂജ, ജപം, 9ന് ഗജപൂജ, ആനയൂട്ട്, പ്രദക്ഷിണം, മഹാദേവനു കളഭ കലശപൂജ, പാണി, സമ്പൂർണ്ണ കളഭാഭിഷേകത്തോടെ ഉച്ചപൂജ, മഹാചതുശ്ശത നിവേദ്യം, ഉച്ചശ്രീബലി എഴുന്നെള്ളിച്ചു യജ്ഞമണ്ഡപത്തിലെത്തി ശിവസഹസ്രനാമജപവും ദീപാരാധനയും, യജ്ഞസമർപ്പണം പ്രസാദ വിതരണം.
ക്ഷേത്രതന്ത്രി തെക്കേടത്ത് മേമന ഇല്ലത്ത് പരമേശ്വരൻ വാസദേവൻ ഭട്ടതി മുഖ്യകാർമ്മികത്വം വഹിക്കും.