
കലഞ്ഞൂർ: സി.പി. എം നേതൃത്വത്തിൽ പാടം ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശോഭാ ദേവരാജൻ അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി എ. എൻ. സലിം,ഏരിയ കമ്മിറ്റി അംഗം എസ്. രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മനോജ്കുമാർ, സഹകരണബാങ്ക് പ്രസിഡന്റ് ആർ. ശ്രീകുമാരൻനായർ, ലോക്കൽ കമ്മിറ്റി അംഗം പി. എസ്. രാജു തുടങ്ങിയവർ സമീപം.