തിരുവല്ല: തിരുവല്ല - പൊടിയാടി റോഡിലെ മാർക്കറ്റ് ജംഗ്ഷന് സമീപം വഴിയരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. കാവുംഭാഗം മുരളീധരം വീട്ടിൽ വി.കെ.മുരളീധരന്റെ ഉടമസ്ഥതത്തിലുള്ള കാറിന് പിന്നിലാണ് അമ്പലപ്പുഴയിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു ബസ് ഇടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പൊലീസ് എത്തിയാണ് നേരെയാക്കിയത്. ആർക്കും പരിക്കില്ല. മുരളീധരൻ തിരുവല്ല പൊലീസിൽ പരാതി നൽകി.