തിരുവല്ല: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ഗവർണറുടെ നടപടി അപഹാസ്യമാണെന്ന് ജനശക്തി പാർട്ടി യോഗം കുറ്റപ്പെടുത്തി. നിയമസഭ പാസാക്കുന്ന ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന് പറയാൻ അധികാരമില്ലാത്ത ഗവർണർ നിസാരകാര്യങ്ങൾ ഉന്നയിച്ച് മന്ത്രിസഭയെ തകർക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊട്ടൂരത്തിൽ അദ്ധ്യക്ഷത വഹിച്ചു.