പത്തനംതിട്ട : പത്തനംതിട്ട- കടമ്മനിട്ട റോഡ് നിർമ്മാണത്തിന് തടസമായി മേലേ വെട്ടിപ്പുറം ജംഗ്ഷനിൽ നിന്ന വാഗമരം മുറിച്ച് റോഡിൽ ഇട്ടത് വാഹന യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. മരം മുറിച്ചിട്ട് ഒരാഴ്ചയിലധികം ആയെങ്കിലും അവശിഷ്ടങ്ങൾ അവിടെ തന്നെ കിടക്കുകയാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികളുമാണ് ദുരിതം അനുഭവിക്കുന്നത്. വശങ്ങളിലെ വ്യാപാരികളുടെ കച്ചവടത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്ന് റോഡിന്റെ നിർമ്മാണചുമതലയുള്ള കെ.എസ്.ടി.പി അധികൃതരോട് ആവശ്യപ്പെട്ടതായി നഗരസഭ പ്രതിപക്ഷനേതാവ് കെർ.ജാസിം കുട്ടി പറഞ്ഞു.