06-parumala
സമയോചിതമായ ഇടപെലിലൂടെ അഞ്ചു ജീവനുകളെ രക്ഷിച്ച് സൂപ്പർ ഹീറോ ആയ യുവ ഡോക്ടർ ആൽബിൻ എസ്. പതാലിന് പരുമല ആശുപത്രിയിൽ ആദരവ് നൽകിയപ്പോൾ

പരുമല: അപകടത്തിൽപ്പെട്ട അഞ്ചുപേരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ഡോ. ആൽബിൻ എസ്. പതാലിനെ പരുമല ആശുപത്രി ആദരിച്ചു.
പരുമല പെരുന്നാൾ ദിനത്തിൽ ആശുപത്രിയിലെ ഡ്യൂട്ടിക്കായി തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ച ആൽബിൻ വെളുപ്പിന് കാരയ്ക്കാട് എത്തിയപ്പോൾ ഗുഡ്‌സ് ട്രക്കിൽ കാറും ബൈക്കും ഇടിച്ചുണ്ടായ അപകടം കണ്ടു.
ഫയർഫോഴ്‌സിനെയും ആംബുലൻസുകളെയും വിവരം അറിയിച്ച് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തിൽപ്പെട്ടവർ സുഖം പ്രാപിച്ചുവരുന്നു.
പരുമല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആദരിക്കൽ ചടങ്ങിൽ എം. എസ്. അരുൺകുമാർ എം,എൽ.എ ഡോ. ആൽബിൻ എസ്. പതാലിനെ അനുമോദിച്ചു. സി.ഇ.ഒ ഫാ.എം.സി പൗലോസ്, തോമസ് ജോൺസൺ കോർ എപ്പിസ്‌കോപ്പ, ഡോ. ലി​നു., ഡോ. ആന്റണി കള്ളിയത്ത് ., ഡോ. ദീപു അബ്രഹാം ചെറിയാൻ., ഡോ. ബാലു പി. ആർ. എ​സ്.തുടങ്ങിയവർ സംസാരിച്ചു.