തിരുവല്ല: തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്​പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'Get High On Life Not On Drugs' എന്ന വിഷയത്തെ ആസ്പദമാക്കി ലഹരിവിരുദ്ധ കാമ്പയിൻ നടത്തി. ആതൂരാലയത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വങ്ങളും നെഞ്ചേറ്റി അതിന്റെ പ്രാധാന്യം എന്നിവയെ ഊട്ടിയുറപ്പിച്ച് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ സന്ദർശിച്ച്​ ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറി. കുരുന്നുകൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകി. മെഡിക്കൽ കോളേജ് കാമ്പസിൽ നിന്നും സ്‌കൂളുകളിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. കാമ്പയിനിന്റെ സമാപന സമ്മേളനം മാർ ഗ്രിഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എസ്.ലത (ഡി.ബി.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപിക), ലാലി മാത്യു (എം.ജി.എം.എച്ച്.എസ്.എസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക), ജോൺ കെ.തോമസ് (എസ്.സി.എസ്.എച്ച്.എസ്.എസ് പ്രിൻസിപ്പൽ), സബ് ഇൻസ്‌പെക്ടർ സലീം, ട്രാഫിക് എസ്.ഐ ശ്രീ ഹരിലാൽ,ഷെൽട്ടൻ വി റാഫേൽ (തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ), ഹോസ്പിറ്റൽ പ്രതിനിധികൾസിജി ഏബ്രഹാം മാനേജർ പബ്ലിക് റിലേഷൻസ് നിസി ഗോഡ്‌ലി, ജോമോൻ എന്നിവർ സംസാരിച്ചു. ബിലീവേഴ്‌സ് ഗുരു നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികള കലാപരിപാടികളും, പ്രതിജ്ഞയും കാമ്പയിനിന്റെ ഭാഗമായി നടത്തി. നൂറുകണക്കിന് കുരുന്നുകളും ആരോഗ്യപ്രവത്തകരും അണിനിരന്ന റാലിയും അനുബന്ധ പരിപാടികളും ലഹരിക്കെതിരായുള്ള ശക്തമായ ശബ്ദമായി മാറി.