ഓമല്ലൂർ: എസ്. എൻ. ഡി. പി. യോഗം 84 -ാം ഓമല്ലൂർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ അദ്ധ്യക്ഷതയിലും യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, അസി. സെക്രട്ടറി ടി. പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ബോർഡ് മെമ്പർ സി. എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, കെ. എസ്. സുന്ദരേശൻ, പി. കെ. പ്രസന്നകുമാർ, എസ്. സജിനാഥ്, പി. വി. രണേഷ്. പി. സലീംകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലും ഓമല്ലൂർ എസ്. എൻ. ഡി. പി. ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.