ചെങ്ങന്നൂർ: കിടപ്പാട സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കൊഴുവല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം നടത്തി. സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ കോഴിക്കോട് കാട്ടിലെ പീടിക സമരത്തിന്റെ കൺവീനർ പ്രവീൺ ചെറുവത്തൂർ മുഖ്യപ്രസംഗം നടത്തി. ജില്ലാ ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ ടി.കോശി,സിന്ധു ജെയിംസ്,റെജി തോമസ്, പി.ജെകോശി, മനോഹരൻ എന്നിവർ പ്രസംഗിച്ചു.