കോന്നി: അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് പത്രം ഏജന്റിന് പരിക്ക്. ഊട്ടുപാറ സ്വദേശി സുനിൽ ജോസഫ് (42) നാണു പരിക്കേറ്റത്.ശനിയാഴ്ച്ച വൈകിട്ട് 4.50 ഓടെ പുളിഞ്ചാണി ജംഗ്ഷനിൽ വച്ച് സുനിൽ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.