അടൂർ : നോവലിസ്റ്റും കവിയുമായ കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച 'കാലാന്തരം' എന്ന നോവൽ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഹരിജൻ സേവക് സംഘ് സംസ്ഥാന ചെയർമാൻ ഡോ.എൻ.ഗോപാലകൃഷ്ണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചേന്ദംപള്ളിൽ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് മനോജ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗോപാലകൃഷ്ണൻ നായർ,ചിത്രകാരൻ ഇളംപള്ളിൽ വാസുദേവൻ, എം.എ.കബീർ, പി.വി.ജഗദാനന്ദ് എന്നിവർ പ്രസംഗിച്ചു.