
അടൂർ : നഗരസഭ 2022 - 23 വാർഷിക പദ്ധതിപ്രകാരം നഴ്സിംഗ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സ്റ്റൈപന്റോടുകൂടി ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാരുടെ താത്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അടൂർ നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത ജനറൽ നഴ്സിംഗ് / ബി.എസ് സി നഴ്സിംഗ് പാസായിരിക്കണം. പ്രായപരിധി 45ൽ താഴെ. പ്രതിമാസം 3500 രൂപ സ്റ്റെപെൻഡ് നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഒാഫീസുമായി നേരിൽ ബന്ധപ്പെടുക.