പ്രമാടം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖലാകമ്മിറ്റിയും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ളബ്ബും സംയുക്തമായി നാളെ വൈകിട്ട് അഞ്ചിന് മറൂർ കുളപ്പാറ മലയിൽ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കും.