07-nahas
മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധ തൊഴിൽ മേള സംഘടിപ്പിച്ചപ്പോൾ

പത്തനംതിട്ട : തിരുവനന്തപുരം മേയറുടെയും പിണറായി സർക്കാരിന്റെയും സ്വജനപക്ഷപാതത്തിനും അനധികൃത നിയമനങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക തൊഴിൽമേള പ്രതിഷേധസമരം പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ നാസർ തോണ്ടമണ്ണിൽ ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.പിള്ള മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ഷാജി സുറൂർ, ഷീജായൂസഫ്, ഷിഹാബുദ്ധീൻ, പി.വി.അഹമ്മദ്, യൂസഫ് തരകന്റയ്യത്ത്, ഇൻഷാദ് വലംഞ്ചുഴി, മുഹമ്മദ് അഷ്റഫ്, ഷൈജു.ഐ, അജിംഷാ, ഫാത്തിമാ നാസർ എന്നിവർ പ്രസംഗിച്ചു.