പത്തനംതിട്ട : ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവിക സേന തടഞ്ഞുവച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന കപ്പലിലെ മൂന്ന് മലയാളികൾ അടക്കമുള്ള ജീവനക്കാരെ മോചിപ്പിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കസ്റ്റഡിയിൽ ഉള്ളവർ ദിവസങ്ങളായി ദുരിതപൂർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഇത് ഗൗരവമായി എടുക്കാതെ കേന്ദ്ര സർക്കാർ പുലർത്തുന്ന നിസംഗത പ്രതിഷേധാർഹമാണ്. സംസ്ഥാന മുഖ്യമന്ത്രി, നോർക്കാ വകുപ്പ്, സംസ്ഥാനത്തു നിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവർ യുദ്ധകാല അടിസ്ഥാനത്തിൽ ഉണർന്ന് പ്രവർത്തിച്ച് ഇക്കാര്യത്തിൽ നിലനില്ക്കുന്ന അനിശ്ചിതത്വവും ആശങ്കയും പരിഹരിഹരിക്കണം.