
ചെങ്ങന്നൂർ : ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രം മാതൃഭാഷ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യസദസ് സാഹിത്യകാരി ഡോ.നിത്യ പി.വിശ്വം ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ആലാ രാജൻ അദ്ധ്യക്ഷതവഹിച്ചു. ഡോ.എൽ ശ്രീരഞ്ജിനി രചിച്ച 'കുത്തിയോട്ടവും കേരളത്തിന്റെ ഭക്തി പൈതൃകവും'(വൈദിക വിജ്ഞാനം), 'കനലെഴുത്ത് ' (കവിത), 'നീലാംബരി'(നോവൽ) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എഴുത്തുകാരി ശുഭാചന്ദ്രൻ പുസ്തക പരിചയം നടത്തി. ഡോ.എം.ജി.ശ്രീലത പ്രഭാഷണം നടത്തി. കവിയരങ്ങിൽ ഗൗരി നന്ദന.ജി, പന്തളം പ്രഭ, മാവേലിക്കര ജയദേവൻ, പ്രിയ രാജേഷ്, ഗോപി ബുധനൂർ, സന്ധ്യ സന്നിധി, വി.എൻ.ഹരിദാസ്, തോട്ടത്തിൽ സുരേന്ദ്രനാഥ്, രാജ് നീല, ജിജി ഹസൻ, ബിന്ദു ആർ.തമ്പി, എം.കെ.കുട്ടപ്പൻ, കിടങ്ങന്നൂർ പ്രസാദ് എന്നിവർ പങ്കെടുത്തു.