കോന്നി: നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നവംബർ 12ന് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രണ്ടുപേരടങ്ങുന്ന ഒരു ടീമായി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9946496793.