homama

പന്തളം : മഹാദേവർ ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടുനില്ക്കുന്ന മഹാമൃത്യുഞ്ജയഹോമത്തിന് ഇന്നലെ തുടക്കമായി. രാവിലെ 6ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എള്ള്, കറുക, പാൽ, നെയ്യ്, പാൽപ്പായസം എന്നിവ വരുംദിവസങ്ങളിൽ ഹോമദ്രവ്യമായി സമർപ്പിക്കും. ചടങ്ങുകളുടെ ഭാഗമായി മഹായക്ഷിക്ക് ഒരുപറ മഞ്ഞൾപ്പൊടികൊണ്ട് അഭിഷേകവും ഉച്ചശ്രീബലി എഴുന്നെള്ളിച്ചു യജ്ഞശാലയിലെത്തി ദീപാരാധനയും നടന്നു. വൈകിട്ടു മഹാദേവന് ഹരിദ്രാചൂർണ്ണംകൊണ്ട് അഭിഷേകം നടത്തി. തുടർന്നു ഭഗവതി സേവ സപ്തമാതൃപൂജ എന്നിവയും നടന്നു. സമാപന ദിവസമായ 13ന് അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.