ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സ്ഥാപക ദിനം
1950 നവംബർ 7ന് സ്ഥാപിതമായി. ബേഡൻ പവൽ സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നു. ബേഡൻ പവലിന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവൽ ആണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്ത്യയിൽ സ്‌കൗട്ട് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ക്യാപ്റ്റൻ ടി.എച്ച്. ബേക്കർ,ഡോ.ആനി ബസന്റ് തുടങ്ങിയവരാണ്.


Russian Revolution Day
റഷ്യൻ വിപ്ലവ ദിനം
1917 നവംബർ 7ന് റഷ്യയിലെ പെട്രോഗ്രാഡിൽ (ഇപ്പോഴത്തെ St Peters Burg) നടന്ന ഭരണമാറ്റത്തിന് ആധാരമായ വിപ്ലവദിനമാണ് റഷ്യൻ വിപ്ലവദിനം. റഷ്യൻ കലണ്ടർ അനുസരിച്ച് ഒക്ടോബർ 25നാണ് ഈ ദിനം. അതിനാൽ ഒക്ടോബർ വിപ്ലവവും എന്ന് അറിയപ്പെടുന്നു.

ശിശു സംരക്ഷണദിനം
Infant Protection Day
എല്ലാ വർഷവും നവംബർ 7നാമ് നവജാത ശിശു സംരക്ഷണദിനമായി ആചരിക്കുന്നത്. നവജാത ശിശുക്കളുടെ രക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ ജീവൻ നിലനിറുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

രാജ്യാന്തര ശാസ്ത്ര സമാധാന വാരം

നവംബർ 7 മുതൽ 13 വരെ രാജ്യാന്തര ശാസ്ത്ര സമാധാന വാരമായി ആചരിക്കുന്നു. International week of science and peace.