07-mallasserry
മല്ലശ്ശേരി ബെത്‌ലെഹേം മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഡോ തയോഡോഷ്യസ്സ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. മിനി മാത്യു , ആന്റോ ആന്റണി എം പി , മാനസ് രാജു , റവ മാത്യു പി തോമസ് , മന്ത്രി റോഷി അഗസ്റ്റിൻ , റവ കെ എ ജോഷ്വാ , വികാരി ജനറൽ ഈശോ മാത്യു , ഡോ മാമ്മൻ സഖറിയ , റവ എബി ജോഷ്വാ , ഡോ റോയ്‌സ് മല്ലശ്ശേരി , റവ ടി തോമസ് , റവ ഷാനു വി എബ്രഹാം , കെ യു ജെനിഷ് കുമാർ എം എൽ എ , നവനീത് എൻ എന്നിവർ

മല്ലശേരി : മല്ലശേരി ബെത്‌ലെഹേം മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
വികാരി റവ.ഷാനു വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ജൂബിലി സാമൂഹിക ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ലോഗോ പ്രകാശനം കെ.യു.ജനീഷ് കുമാർ എം.എൽ.എയും നിർവഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് ഗ്രീൻ പ്രോജെക്ട് ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ റവ. ഈശോ മാത്യു, റവ. മാത്യു പി തോമസ്, റവ. കെ.എ.ജോഷ്വാ, റവ. റെജി കെ. ഫിലിപ്പ് , റവ. എബ്രഹാം വർഗീസ്, റവ. എബി ജോഷ്വാ, റവ. ടി തോമസ്, ഡോ.മാമ്മൻ സഖറിയ , പി. വി. ജോസഫ്, ഡോ. റോയ്‌സ് മല്ലശേരി , മിനി മാത്യു , സുനിൽ പി. എബ്രഹാം, മാനസ് രാജു, തോമസ് ഫിലിപ്പ് , കെ. ഇ. വർഗീസ് , റജോ ടി. ഡാനിയേൽ, കെ.എം.കോശി എന്നിവർ പ്രസംഗിച്ചു. വിളംബര ഘോഷയാത്രയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.