
റാന്നി : റാന്നി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. 7, 8, 9 തീയതികളിൽ വെച്ചൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ റാന്നി ഉപജില്ലയിലെ എഴുപത്തിമൂന്ന് സ്കൂളുകളിൽ നിന്ന് രണ്ടായിരത്തി ഒരുനൂറിൽ അധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി എന്നിവർ ഉൾപ്പെടെ ജില്ലാ, ഗ്രാമപഞ്ചായത്ത് മെമ്പർമാരും വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ടി.കെ.ജെയിംസ്, കൺവീനർ ശ്രീജ ശ്രീധർ,റാന്നി എ.ഇ.ഒ റോസമ്മ രാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി ജോസഫ് എന്നിവർ അറിയിച്ചു.