
പത്തനംതിട്ട: ജില്ലയിലെ നദികളിൽ നിന്നും ഡാമുകളിൽ നിന്നും മണൽ വാരി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി.സദാനന്ദൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.സി രാജഗോപാലൻ, യൂണിയൻ ജനറൽ സെക്രട്ടറി എസ്.ഹരിദാസ്, അഡ്വ.കെ.എൻ മോഹൻദാസ്, എം.ജെ രവി, നന്ദിനി സോമരാജൻ, നിസാം കുട്ടി, സി.രാജേന്ദ്രൻ, ഷാന്റി ജേക്കബ്, സുനിൽ തോമസ് എന്നിവർ സംസാരിച്ചു.