മല്ലപ്പള്ളി :കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ നവീകരിച്ച സർപ്പക്കാവിന്റെയും യോഗീശ്വര രക്ഷസ് സങ്കേതങ്ങളുടെയും പുനപ്രതിഷ്ഠയും സഹസ്രകലശവും 10 മുതൽ 13 വരെ നടക്കും. 10ന് രാവിലെ 6ന് ഗണപതി പൂജ, രാക്ഷോഘ്നഹോമം 7ന് പ്രസാദശുദ്ധി, അസ്ത്ര കലശപൂജ,പ്രതിഷ്ഠ സ്ഥാനങ്ങളിൽ ശുദ്ധിക്രിയകൾ,വാസ്തു ഹോമവും കലശപൂജയും 8ന് വാസ്തുബലി ,പ്രസാദ പൂജ,വാസ്തു കലശാഭിഷേകം 11ന് കലശപൂജയും, കലശാഭിഷേകവും 6ന് ബിംബോപാധികളും കലശങ്ങളും എഴുന്നെള്ളിപ്പ്, പീഠ പ്രതിഷ്ഠ 6.45 നും 7.20 നും മദ്ധ്യേ നാഗരാജാവ്,സർപ്പയക്ഷി,ചിത്രകൂടം പ്രതിഷ്ഠകൾ, ബ്രഹ്മരക്ഷോപ്രതിഷ്ഠ, യോഗീശ്വര പ്രതിഷ്ഠ തുടർന്ന് പ്രതിഷ്ഠാ കലശാഭിഷേകങ്ങൾ 8ന് നൂറുംപാലും ഉച്ചയ്ക്ക് 1ന് അന്നദാനം 6.30ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന 7ന് സർപ്പബലി, അത്താഴപൂജ 12ന് 6.30ന് സഹസ്രകലശമായുള്ള പഞ്ചവിംശതി ,ദ്രവ്യ കലശത്തിന്റെ ബ്രഹ്മകലശപൂജ, കുംഭേശകൾക്കരീ കലശപൂജകൾ 7.30 ന് കലശപൂജയും കലശാഭിഷേകവും 10.30 ന് ഖണ്ഡ ബ്രഹ്മകലശപൂജകൾ, ഉച്ചപൂജ 1 ന് അന്നദാനം 6ന് അധിവാസഹോമം 6.30 നിറമാല,ചുറ്റുവിളക്ക്, ദീപാരാധന 7 ന് കലശാധിവാസം, അത്താഴ പൂജ 7.30 ന് സോപാനസംഗീതം 13ന് 6.30ന് സഹസ്രകലശാഭിഷേകം 7 ന് പഞ്ചവാദ്യം 9 ന് മരപ്പാണി 9.30 ന് ബ്രഹ്മകലശമെഴുന്നെള്ളിപ്പ്, കലശാലങ്കാര പ്രദക്ഷിണം, കുംഭേശ കലശാഭിഷേകം 10ന് ബ്രഹ്മ കലശാഭിഷേകം, വിശേഷാൽ ചതുശത നിവേദ്യം, സോപാന സംഗീതം 1ന് അന്നദാനം 6.30ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, അത്താഴ പൂജ 7ന് വിളക്കിനെഴുന്നെള്ളിപ്പ്, വിശേഷാൽ ദീപാരാധന 7.30ന് സോപാനസംഗീതം 9 ന് അകത്തെഴുന്നെള്ളിപ്പ്, ആശുകൊട്ടൽ, ക്രിയാപൂർത്തി എന്നിവയും നടക്കും. വിളക്കെഴുന്നള്ളിപ്പിന്റെ 4, 5പ്രദക്ഷിണ സമയത്ത് വീട്ടമ്മമാർക്ക് വിളക്കെടുക്കാവുന്നതാണെന്ന് ഹൈന്ദവ സേവാസമിതി പ്രസിഡന്റ് എം.എസ് സതീഷ് കുമാർ സെക്രട്ടറി രാജേഷ് തോണിപ്പുറത്ത് എന്നിവർ അറിയിച്ചു.