മല്ലപ്പള്ളി :ചരിത്രപ്രാധാന്യമേറെയുള്ള തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക വാണിഭം ആരംഭിക്കുന്ന നവംബർ 17ന് വ്യാഴാഴ്ച മല്ലപ്പള്ളി താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് തെള്ളിയൂർക്കാവ്‌ സെൻട്രൽ എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എം.പി ശശിധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ പി.ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി രമേഷ് ബി .നായർ മുഖ്യപ്രഭാഷണം നടത്തി.മാദ്ധ്യമപ്രവർത്തകൻ എം.കെ വിനോദ് കുമാർ,നവതി പിന്നിട്ട മുതിർന്ന അംഗം തങ്കമ്മ,മീഡിയ അക്കാദമി പ്രസംഗ മത്സരം ഒന്നാം സ്ഥാനം നേടിയ അമൃതശ്രീ വി.പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരയോഗം സെക്രട്ടറി എൻ.എസ് രവീന്ദ്രൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.വി.എൻ ഗോപാലകൃഷ്ണൻ നായർ, പി.പി രാജേന്ദ്രൻ നായർ,പി.കെ കൃഷ്ണൻകുട്ടി നായർ,കെ.എൻ ഓമനക്കുട്ടൻ നായർ ജയശ്രീ ജെ.നായർ, ശ്രീകുമാരി എന്നിവർ സംസാരിച്ചു.