മല്ലപ്പള്ളി :പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ് സ്കൂളിന് സമീപത്തുള്ള കലുങ്ക് നിർമ്മാണം മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്നതുമൂലം വാഹന യാത്രക്കാർക്കും സമയവാസികൾക്കും ഉണ്ടാകുന്ന ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പി.ഡബ്ല്യു.ഡി അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ ഇന്ന് രാവിലെ 9ന് സി.എം.എസിന് സമീപം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരത്തിൽ ജില്ലാ , മണ്ഡലം ഭാരവാഹികളും , ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ,ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി, വൈസ് പ്രസിഡന്റ് സി.വി ജയൻ ചെങ്കല്ലിൽ എന്നിവർ അറിയിച്ചു.